പ്രതിപക്ഷ നേതൃസ്‌ഥാനം; പാർട്ടിയിൽ തർക്കമില്ലെന്ന് കെവി തോമസ്

By Syndicated , Malabar News
The disciplinary committee will give an explanation today in the notice; KV Thomas
Ajwa Travels

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്‌ഥാനം സംബന്ധിച്ച് പാർട്ടിയിൽ തർക്കങ്ങളില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡണ്ട് കെവി തോമസ്. നേതൃമാറ്റം സംബന്ധിച്ച് വ്യത്യസ്‍ത അഭിപ്രായങ്ങൾ ഉണ്ടാവാം എന്നാൽ പ്രതിപക്ഷ നേതാവിനെ പാർട്ടി ഒറ്റക്കെട്ടായി തീരുമാനിക്കുമെന്ന് കെവി തോമസ് പറഞ്ഞു.

“ചർച്ചകൾ നടക്കുകയാണ്. ചൊവ്വാഴ്‌ചയാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടെ എഐസിസി പ്രതിനിധികൾ വന്നത്. എംഎൽഎമാർ അടക്കം എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് തീരുമാനം എടുക്കും. തലമുറമാറ്റം വേണമെന്നുള്ളത് അവരവരുടെ ആഗ്രഹമാണ്. സിപിഐഎമിലും തർക്കങ്ങൾ ഉണ്ടായിട്ടുണ്ടാവും. അതുപോലെയേ ഇവിടെയും ഉണ്ടായിട്ടുള്ളൂ. ചർച്ചകളാണ് നടക്കുന്നത്.”- കെവി തോമസ് പറഞ്ഞു.

അതേസമയം, പ്രതിപക്ഷ നേതാവ് സ്‌ഥാനത്തേക്ക് രമേശ് ചെന്നിത്തലക്കും വിഡി സതീശനും ഒപ്പം പിടി തോമസിന്റെ പേരും പരിഗണിക്കുന്നുണ്ട്. രമേശിന്റെയും സതീശന്റെയും പേരിൽ തർക്കം രൂക്ഷമായതോടെ ആണ് പിടി തോമസിന്റെ പേര് സമവായമായി പരിഗണനയ്‌ക്ക് വന്നത്.

Read also: സർക്കാർ ആരുടെയും വിശ്വാസങ്ങളെ തകർക്കില്ല; ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE