നഗരപരിധിയിൽ കെ.വി.വി.ഇ.എസ് യൂത്ത് വിംഗിന് പുതിയ ഭാരവാഹികളായി

By Desk Reporter, Malabar News
KVVES New Committee _ Malabar News
പുതിയ കമ്മിറ്റി; എംപി റുൻഷാദലി, പ്രസിഡണ്ട് (ഇടത്ത് നിന്ന് ആദ്യം) എംപി നിസാർ, ട്രഷറർ, കെ.ടി നസീർ, ജനറൽ സെക്രട്ടറി
Ajwa Travels

കോഴിക്കോട്: ജില്ലയിലെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പോഷക ഘടകമായ യൂത്ത് വിംഗിന് നഗരപരിധിയില്‍ പുതിയ ഭരണ സമിതി നിലവില്‍ വന്നു. കോഴിക്കോട് സൗത്ത് നോര്‍ത്ത് നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് സിറ്റി പരിധി. 2022 സെപ്റ്റംബര്‍ വരെയാണ് പുതിയ ഭാരവാഹികളുടെ കാലാവധി.

കച്ചവടവുമായി ബന്ധപ്പെട്ട് വ്യപാരികള്‍, വിശേഷിച്ചും യുവ വ്യാപാരികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുക എന്നതാണ് ഞങ്ങളുടെ മുന്നിലെ പ്രഥമ പരിഗണനാ വിഷയം. അടുത്ത യോഗത്തില്‍ ഇതിന് അനുയോജ്യമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌ത്‌ തീരുമാനിക്കും; പുതുതായി ചുമതലയേറ്റ പ്രസിഡണ്ട് എംപി റുന്‍ഷാദലി വ്യക്‌തമാക്കി.

പുതിയ കമ്മിറ്റി ഭാരവാഹികള്‍; എംപി റുന്‍ഷാദലി പ്രസിഡണ്ട്, കെ.ടി നസീര്‍ ജനറല്‍ സെക്രട്ടറി, എംപി നിസാര്‍ ട്രഷറര്‍, വൈസ് പ്രസിഡണ്ടുമാരായി സജ്ജീവ്, ഹുക് മത്ത് എന്നിവരും സെക്രട്ടറിമാരായി അക്ഷയ് മുരളി, സലിം കുറ്റിക്കാട്ടൂർ, സി പ്രവീൺ ജോബ് എന്നിവരും കമ്മിറ്റിയിലുണ്ട്.

Kozhikode News: മിഠായിത്തെരുവും ഇനി ഓണ്‍ലൈനില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE