ലഖിംപൂര്‍ ഖേരി; അന്വേഷണ മേൽനോട്ട ചുമതല ജഡ്‌ജി രാകേഷ് ജെയ്‌നിന്

By Web Desk, Malabar News
Internet Connection In Lakhimpur Kheri
Ajwa Travels

ഡെൽഹി: ലഖിംപൂര്‍ കേസിലെ അന്വേഷണ മേൽനോട്ടത്തിന് റിട്ടയേഡ് ഹൈക്കോടതി ജഡ്‌ജി രാകേഷ് ജെയ്‌നിന് മേൽനോട്ട ചുമതല. പഞ്ചാബ്- ഹരിയാന ഹൈക്കോടതി മുൻ ജഡ്‌ജിയാണ് രാകേഷ് ജെയ്ൻ.

മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്‌ഥരെ കൂടി ചേർത്ത് പ്രത്യേക അന്വേഷണ സംഘം പുന:സംഘടിപ്പിച്ചു. വിരമിച്ച സുപ്രീം കോടതി ജഡ്‌ജി അല്ലെങ്കിൽ ഹൈക്കോടതി ജഡ്‌ജിയെ കേസിലെ അന്വേഷണ മേൽനോട്ടത്തിനായി നിയോഗിക്കാമെന്ന് ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് നേരത്തെ വ്യക്‌തക്കിയിരുന്നു.

യുപി സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് മേൽനോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്‌ജിയെ നിയമിക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്. യുപി പോലീസിന്റെ അന്വേഷണത്തിൽ കോടതി പലതവണ അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ സ്വതന്ത്ര സ്വഭാവവും നിഷ്‌പക്ഷതയും ഉറപ്പാക്കാൻ മുൻ ജഡ്‌ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കണമെന്നാണ് സുപ്രീം കോടതിയുടെ നിലപാട്.

Also Read: അനധികൃത മൽസ്യബന്ധനം; ഒമാനിൽ നാല് പ്രവാസികൾ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE