മസ്‌ക്കറ്റ്: അനധികൃത മൽസ്യബന്ധനം നടത്തിയതിന് ഒമാനിൽ നാല് പ്രവാസികൾ അറസ്‌റ്റിൽ. അൽ വുസ്‌തത ഗവർണറേറ്റിലെ ദുഖം വിലായത്തിൽ നിന്നുമാണ് 4 പേരെയും പോലീസ് അറസ്‌റ്റ് ചെയ്‌തത്. നിലവിൽ റോയൽ ഒമാൻ പോലീസിന്റെ കസ്‌റ്റഡിയിൽ കഴിയുന്ന പ്രതികളെ നാട് കടത്താനാണ് അധികൃതരുടെ തീരുമാനം.
അൽ വുസ്‌തത ഗവര്‍ണറേറ്റിലെ മൽസ്യ നിയന്ത്രണ സംഘവും റോയല്‍ ഒമാന്‍ പോലീസിന്റെ കോസ്‌റ്റ് ഗാര്‍ഡും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് പ്രവാസികൾ പിടിയിലായത്. ഇവരുടെ മൽസ്യബന്ധന ബോട്ടും മറ്റ് ഉപകരണങ്ങളും പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്‌റ്റിലായ പ്രതികളെ നാട് കടത്തുന്നതിനുള്ള നിയമ നടപടികൾ നടന്നു വരികയാണെന്ന് ഒമാൻ കാർഷിക-മൽസ്യ മന്ത്രാലയം വ്യക്‌തമാക്കി.
Read also: കെപിസിസി പുനഃസംഘടന; സോണിയയെ അതൃപ്‌തി അറിയിച്ച് ഉമ്മൻ ചാണ്ടി