ഹിമാചലിൽ മണ്ണിടിച്ചിൽ; ദേശീയപാത 5ലെ ഗതാഗതം സ്‌തംഭിച്ചു

By Staff Reporter, Malabar News
himachal-heavy-rain
Ajwa Travels

ഷിംല: ഹിമാചൽ പ്രദേശിൽ തുടരുന്ന കനത്ത മഴയ്‌ക്ക് പിന്നാലെ ഷിംലയിലെ ബദാലിന് സമീപം ദേശീയപാത 5ൽ ശക്‌തമായ മണ്ണിടിച്ചിലിനെ തുടർന്ന് വാഹന ഗതാഗതം പൂർണമായും സ്‌തംഭിച്ചു. പഴങ്ങൾ കൊണ്ടു പോകുന്ന ട്രക്കുകൾ ഉൾപ്പെടെ നിരവധി വലിയ വാഹനങ്ങൾ റോഡിൽ കുടുങ്ങി കിടക്കുകയാണ്.

അവശ്യ സർവീസുകൾ ഉൾപ്പെടെ മേഖലയിൽ മുടങ്ങിയ സാഹചര്യമാണുള്ളത്. എത്രയും വേഗത്തിൽ ഗതാഗതം പുനഃസ്‌ഥാപിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. കുളു ജില്ലയിലെ ഒരു ദേശീയപാതയിലും ഞായറാഴ്‌ച കനത്ത മഴ കാരണം ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

കുളു ജില്ലയിലെ ഷോജയിൽ ദേശീയപാത 305ലാണ് മണ്ണിടിച്ചിലിനെ തുടർന്ന് വാഹന ഗതാഗതം മുടങ്ങിയത്. കനത്ത മഴയെ തുടർന്ന് സംസ്‌ഥാനത്ത്‌ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൻഗ്ര, ഹമിർപൂർ, സോളൻ, ഷിംല, ബിലാസ്‌പൂർ, ഉന, സിർമൗർ തുടങ്ങിയ ജില്ലകളിൽ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Read Also: രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ സംഘ്പരിവാർ ശ്രമിക്കുന്നു; കെ മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE