ഓലപാമ്പ് കാട്ടി പേടിപ്പിക്കേണ്ട, മുല്ലപ്പള്ളിയെ വെല്ലുവിളിക്കുന്നു; ലതികാ സുഭാഷ്

By Syndicated , Malabar News
mullappalli and lathika
Ajwa Travels

ഏറ്റുമാനൂർ: സിപിഎമ്മുമായി താൻ ഗൂഢാലോചന നടത്തിയെന്ന മുല്ലപ്പള്ളിയുടെ ആരോപണം തള്ളി ലതിക സുഭാഷ്. ആരോപണം തെളിയിക്കാൻ മുല്ലപ്പള്ളിയെ വെല്ലുവിളിക്കുന്നു. എനിക്കെതിരെ മുല്ലപ്പള്ളി സിപിഎം, ബിജെപി ബന്ധം ആരോപിക്കുന്നത് ബാലിശമാണ്. ഏറ്റുമാനൂരുകാരെ ഓലപാമ്പ് കാട്ടി പേടിപ്പിക്കാമെന്ന് മുല്ലപ്പള്ളി കരുതേണ്ട. കാലം എല്ലാം തെളിയിക്കുമെന്നും ലതികാ സുഭാഷ് പറഞ്ഞു.

താന്‍ തല മുണ്ഡനം ചെയ്‌ത്‌ പ്രതിഷേധിച്ചത്തിന് പിന്നിൽ മറ്റ് കാരണങ്ങൾ ഉണ്ടെന്ന് മുല്ലപ്പള്ളി പറയുന്നു. അതെന്താണെന്ന് അദ്ദേഹം വ്യക്‌തമാക്കണം. കോട്ടയത്ത് താന്‍ വാര്‍ത്താ സമ്മേളനം നടത്തിയ ദിവസം മുല്ലപ്പള്ളി തന്റെ സഹപ്രവര്‍ത്തകയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ലതികാ സുഭാഷ് ആരോപിച്ചു.

സിപിഎമ്മിന്റെ തിരക്കഥ അനുസരിച്ചാണ് ലതികാ സുഭാഷ് കെപിസിസി ഓഫീസിന് മുന്നിൽ എത്തിയതെന്നാണ് മുല്ലപ്പള്ളിയുടെ ആരോപണം. കൂടാതെ ലതിക കോൺഗ്രസിനോട് ചെയ്‌തത്‌ നന്ദികേടാണെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

Read also: ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത്; അവശേഷിച്ച മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE