എൽഡിഎഫ് തിരഞ്ഞെടുപ്പിൽ കൃത്രിമം നടത്താനുള്ള ശ്രമത്തിൽ; എംകെ രാഘവൻ എംപി

By Staff Reporter, Malabar News
mk-raghavan-mp
എംകെ രാഘവൻ എംപി
Ajwa Travels

കോഴിക്കോട്: കൃത്രിമം നടത്തി തിരഞ്ഞെടുപ്പിൽ ജയം നേടാനുള്ള അവസാന ശ്രമത്തിലാണ് എൽഡിഎഫ് എന്ന് എംകെ രാഘവൻ എംപി. പോസ്‌റ്റൽ ബാലറ്റ് കൈയിൽ വാങ്ങി ക്യത്യമം നടത്തിയെന്നും പോസ്‌റ്റൽ ബാലറ്റ് സ്ട്രോങ് റൂമിൽ സൂക്ഷിക്കുന്നില്ല എന്നത് അതിന് തെളിവാണെന്നും എംപി ആരോപിച്ചു.

കൂടാതെ മരിച്ച ആളുകൾക്ക് പോലും പോസ്‌റ്റൽ വോട്ട് അനുവദിച്ചിട്ടുണ്ടെന്നും ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും എംകെ രാഘവൻ അറിയിച്ചു.

അതോടൊപ്പം ഇരട്ട വോട്ടും കള്ളവോട്ടും തടയാനുള്ള മാർഗവും എംപി മുന്നോട്ട് വെച്ചു. ‘ബയോമെട്രിക്ക് രീതിയും വോട്ടറുടെ വിവരം ആധാറുമായി ലിങ്ക് ചെയ്യുന്ന സംവിധാനവും നടപ്പിലാക്കിയാൽ ഇരട്ട വോട്ടും കള്ളവോട്ടും തടയാനാകും. ഇത് സംബന്ധിച്ച് പാർലമെന്റിൽ ഒരു ബിൽ അവതരിപ്പിക്കാൻ ആലോചിക്കുകയാണ്’, എംകെ രാഘവൻ വ്യക്‌തമാക്കി.

Read Also: വോട്ടെടുപ്പ് ദിനത്തിൽ പ്രത്യേക ബസ് സർവീസുമായി കെഎസ്ആർടിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE