വോട്ടെടുപ്പ് ദിനത്തിൽ പ്രത്യേക ബസ് സർവീസുമായി കെഎസ്ആർടിസി

By Staff Reporter, Malabar News
Malabarnews_ksrtc
Representational image

കാസർഗോഡ്: നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 6ന് ജില്ലയിൽ കെഎസ്ആർടിസി പ്രത്യേക ബസ് സർവീസ് നടത്തും. തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്ന ജീവനക്കാർക്കു വേണ്ടിയാണ് സർവീസ് നടത്തുക. മഞ്ചേശ്വരം-കാലിക്കടവ് റൂട്ടിലായി 6 ബസുകളാണ്‌ സർവീസ് നടത്തുക. രാത്രി 9 മുതൽ 15 മിനിറ്റ് ഇടവിട്ട് ഓടുന്ന ബസുകളിൽ നിലവിലുള്ള ടിക്കറ്റ് നിരക്കിന്റെ ഇരട്ടി ഈടാക്കും.

കളക്‌ടറുടെ നിർദേശം അനുസരിച്ചാണ് സർവീസ് നടത്തുന്നത്. തലേദിവസം രാവിലെ മുതൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ജീവനക്കാർക്ക് വേണ്ടി പ്രത്യേക സർവീസ് നടത്താൻ നിർദേശിച്ചിരുന്നു. എന്നാൽ രാവിലെ 6 മുതൽ പതിവു സർവീസ് ഉള്ളതിനാൽ ജീവനക്കാരുടെ ആവശ്യത്തിന് അനുസരിച്ച് സർവീസ് ക്രമീകരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

Read Also: ‘കെഎസ്ഇബി അദാനിയുമായി 25 വർഷത്തെ കരാർ ഒപ്പിട്ടു’; ആരോപണവുമായി ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE