എല്‍ഡിഎഫിന്റെ ശ്രമം പരസ്യങ്ങളിലൂടെ വികസനം സൃഷ്‌ടിക്കൽ; ഉമ്മൻ ചാണ്ടി

By Staff Reporter, Malabar News
oommen-chandy
Ajwa Travels

പാണ്ടിക്കാട്: എൽഡിഎഫ് സർക്കാർ പരസ്യങ്ങളിലൂടെ വികസനം സൃഷ്‌ടിക്കാനാണ് ശ്രമിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രണ്ട് തിരഞ്ഞെടുപ്പുകൾക്ക് വേദിയാകുന്ന മലപ്പുറത്ത് സംസാരിക്കവെ ആയിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രതികരണം.

ആളുകളെ ഞെക്കി കൊല്ലുന്ന സമീപനം സ്വീകരിച്ച സർക്കാർ കേരളത്തെ വലിയ കടബാധ്യതയിലേക്ക് തള്ളിയിട്ടിരിക്കുകയാണ് എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പൗരത്വ നിയമം നടപ്പിലാക്കാൻ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മാത്രവുമല്ല കേരളത്തെ യഥാർഥ മതേതരത്വത്തിൽ ഊന്നി മുന്നോട്ട് നയിക്കാൻ യുഡിഎഫിന് മാത്രമേ സാധിക്കുള്ളൂ എന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

രണ്ട് തിരഞ്ഞെടുപ്പുകള്‍ അരങ്ങേറുന്ന മലപ്പുറത്ത് എംപി അബ്‌ദുസമദ് സമദാനിയാണ് യുഡിഎഫിന്റെ ലോകസഭാ സ്‌ഥാനാർഥി. നിയമസഭയിലേക്ക് അഡ്വക്കറ്റ് യുഎ ലത്തീഫും യുഡിഎഫിനായി മൽസര രംഗത്തുണ്ട്.

Malabar News: രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE