കേരളത്തിൽ നിന്നുള്ള ഇടത് രാജ്യസഭാ എംപിമാർ സത്യപ്രതിജ്‌ഞ ചെയ്‌തു

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപിമാരായി ഡോ.വി ശിവദാസനും ജോണ്‍ ബ്രിട്ടാസും സത്യപ്രതിജ്‌ഞ ചെയ്‌തു. രാജ്യസഭാ ചേംബറില്‍ നടന്ന ചടങ്ങില്‍ സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

ആദ്യം സത്യപ്രതിജ്‌ഞ ചെയ്‌ത മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് ഇംഗ്‌ളീഷില്‍ സത്യവാചകം ഏറ്റുചൊല്ലി. സിപിഐഎം സംസ്‌ഥാന സമിതി അംഗം ഡോ.വി ശിവദാസന്‍ മലയാളത്തിലാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്‌.

രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം ലീഗ് നേതാവ് പി വി അബ്‌ദുൾ വഹാബ് ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന് ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌തില്ല. ബിജെപി നേതാവ് സ്വപന്‍ ദാസ് ഗുപ്‌ത, മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജെറ്റ് മലാനി എന്നിവരും ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌തു. രാജ്യസഭാ നേതാവ് തവര്‍ ചന്ദ് ഗെഹലോട്ട്, കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ലാദ് ജോഷി, സഹമന്ത്രി വി മുരളീധരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Also Read: കോവിഡ് അനാഥരാക്കിയ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുത്; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE