കൊച്ചി: വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് പാര്‍ട്ടി രാജ്യസഭാ സ്‌ഥാനാർഥി ജെബി മേത്തര്‍. ആര്‍ക്കും ലഭിക്കാത്ത ഭാഗ്യം തനിക്ക് ലഭിച്ചു. അതില്‍ അസഹിഷ്‌ണുത തോന്നേണ്ടതില്ല. കോണ്‍ഗ്രസിലെ അന്തിമ തീരുമാനം നേതൃത്വത്തിന്റേതാണ്. വിമര്‍ശിക്കുന്നവരും അത് അംഗീകരിക്കേണ്ടിവരും. പത്‌മജാ വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്‌റ്റ് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നും ജെബി മേത്തര്‍ പറഞ്ഞു.
എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ കഴിയുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പരിഗണിച്ചവരെല്ലാം കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട, മുന്‍നിരയില്‍ നില്‍ക്കുന്ന നേതാക്കളാണ്. പല മാനദണ്ഡങ്ങള്‍ കണക്കിലെടുത്താകാം എന്നിലേക്ക് എത്തിയതെന്നും ജെബി പറഞ്ഞു.
നഗരസഭാ പരിപാടിക്കിടെ ദിലീപിനൊപ്പം സെല്‍ഫി എടുത്തത് സാധാരണ നടപടിയാണെന്നും ജെബി വിശദീകരിച്ചു. അതില്‍ ദുഃഖമില്ല. കോടതിയിലിരിക്കുന്ന വിഷയമാണ്. രാഷ്‌ട്രീയ രംഗത്തുള്ളവരും പല കേസുകളിലും പ്രതിയാകാറുണ്ട്. അവര്‍ക്കൊപ്പം വേദി പങ്കിടാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Most Read: സ്‌ഥാനാർഥി ജെബി മേത്തര്‍; രാജ്യസഭയിലേക്ക് 42 വർഷത്തിന് ശേഷം ഒരു കോൺഗ്രസ് വനിത