ലൈഫിൽ സിബിഐ വേണ്ടെന്ന ഹരജി; കേന്ദ്ര- സംസ്‌ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നോട്ടീസ്

By News Desk, Malabar News
supreme-court-of-india
Ajwa Travels

ഡെൽഹി: ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ ഹരജിയിൽ കേന്ദ്ര- സംസ്‌ഥാന സർക്കാരുകൾക്കും സിബിഐക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. അനിൽ അക്കര എംഎൽഎക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

നേരത്തെ സംസ്‌ഥാന സർക്കാരും സിബിഐ അന്വേഷണത്തിനുള്ള ഹെക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജിക്കൊപ്പം സന്തോഷ് ഈപ്പന്റെ ഹരജിയും പരിഗണിക്കാനാണ് സുപ്രീംകോടതി തീരുമാനം.

സിബിഐ അന്വേഷണത്തിന് എതിരെ കോടതിയെ സമീപിച്ച സംസ്‌ഥാന സർക്കാർ, കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന്റെ പേരിൽ പരിധികൾ ലംഘിക്കുകയാണെന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

പാവങ്ങൾക്ക് വീട് വെച്ചുകൊടുക്കുന്ന പദ്ധതിയാണ് ലൈഫ് മിഷനിലൂടെ നടപ്പാക്കുന്നത് എന്നുമായിരുന്നു സർക്കാർ വാദം. എന്നാൽ പദ്ധതിയിൽ ക്രമക്കേട് ഉണ്ടെന്നതിന് തെളിവാണ് വിജിലൻസ് അന്വേഷണമെന്നായിരുന്നു സിബിഐയുടെ മറുപടി.

Also Read: നിയമസഭാ തിരഞ്ഞെടുപ്പ്; ബിഡിജെഎസിന്റെ രണ്ടാം ഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE