ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക; അംബാനി ഒന്നാമത്, അദാനി രണ്ടാമത്

By Staff Reporter, Malabar News
mukesh-ambani-adani
മുകേഷ് അംബാനി, ഗൗതം അദാനി

മുംബൈ: 2021ൽ ഫോബ്‌സ് മാഗസിൻ തിരഞ്ഞെടുത്ത 10 അതിസമ്പന്ന ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാം സ്‌ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി. 84.5 ബില്യൺ യുഎസ് ഡോളറാണ് അംബാനിയുടെ ആസ്‌തി. അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനിയും എച്ച്സിഎൽ സ്‌ഥാപകൻ ശിവ് നാടാറുമാണ് രണ്ടും മൂന്നും സ്‌ഥാനങ്ങളിൽ.

ഫോബ്‌സിന്റെ കണക്കു പ്രകാരം ഇവർ മൂവരുടെയും ആസ്‌തി 100 ബില്യൺ ഡോളറിന് മുകളിൽ വരും. കഴിഞ്ഞ വർഷത്തെ പട്ടികയിൽ 102 ഇന്ത്യക്കാരാണ് ഇടം പിടിച്ചിരുന്നതെങ്കിൽ ഇത്തവണ അത് 140 ആയി ഉയർന്നെന്ന് റിപ്പോർട് ചൂണ്ടികാണിക്കുന്നു. ഇവരുടെയെല്ലാം ധനസമ്പത്ത് ചേർത്താൽ ഏതാണ്ട് 590 ബില്യൺ ഡോളറിന്റെ മൂല്യമുണ്ടാകും, അത് കഴിഞ്ഞ വർഷത്തേക്കാൾ രണ്ടിരട്ടിയോളം അധികമാണ്.

ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നനായ വ്യക്‌തിയാണ് മുകേഷ് അംബാനി. തന്റെ എണ്ണ, വാതക വിതരണ മേഖലകൾ വിപുലീകരിക്കുയും ടെലികോം, റീട്ടെയിൽ മേഖലകളിൽ ചുവടുറപ്പിക്കുകയും ചെയ്‌തിരുന്നു. രണ്ടാം സ്‌ഥാനത്തുള്ള പ്രമുഖ വ്യവസായിയായ ഗൗതം അദാനിയുടെ അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി എന്നീ കമ്പനികളുടെ ആസ്‌തി 42 ബില്യൺ ഡോളറാണ്. 2020 മുതൽ അദാനിയുടെ സമ്പത്ത് അഞ്ചിരട്ടിയായി വർധിച്ചെന്നാണ് ഫോബ്‌സ് പറയുന്നത്.

കോവിഡ് മഹാമാരിയെ തുടർന്ന് ആരോഗ്യമേഖലയിൽ നടത്തിയ നിക്ഷേപത്തിലൂടെ ഫോബ്‌സ് പട്ടികയിൽ ഇടം പിടിച്ച രണ്ട് പേരാണ് ഉള്ളത്. സീറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി സൈറസ് പൂനാവാലയും സൺ ഫാർമസ്യൂട്ടിക്കൽസ് ഇൻഡസ്ട്രീസിന്റെ ദിലീപ് സാങ്‍വിയും. 12.7 ബില്യൺ ഡോളറാണ് പുനാവാലയുടെ ആസ്‌തി. ഇവർക്ക് പുറമെ കുമാർ ബിർല, ഉദയ് കൊടാക്, ലക്ഷ്‌മി മിത്തൽ എന്നിവരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

Read Also: ‘രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്‌സിൻ നൽകണം’; രാഹുൽ ഗാന്ധി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE