‘രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്‌സിൻ നൽകണം’; രാഹുൽ ഗാന്ധി

By News Desk, Malabar News
Rahul-Gandhi
രാഹുൽ ഗാന്ധി

ഡെൽഹി: വാക്‌സിൻ എടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്കല്ല, അടിയന്തരമായി നല്‍കേണ്ടവര്‍ക്കാണ് വാക്‌സിൻ ലഭ്യമാക്കേണ്ടതെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പരാമർശത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

വാക്‌സിനെടുക്കാൻ താൽപ്പര്യമുള്ളവരും വാക്‌സിൻ നിർബന്ധമായി എടുക്കേണ്ടവരും എന്ന ചർച്ച തന്നെ പരിഹാസ്യമാണെന്ന് രാഹുൽ പറഞ്ഞു. സുരക്ഷിത ജീവിതത്തിന് ഓരോ ഇന്ത്യക്കാരനും അവകാശമുണ്ട്. എല്ലാവർക്കും വാക്‌സിൻ നൽകണമെന്ന് രാഹുൽ പ്രതികരിച്ചു.

രാജ്യത്ത് എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് ഡെൽഹി മുഖ്യമന്ത്രിയും മോദിക്ക് കത്ത് നൽകിയിട്ടുണ്ട്.

Also Read: തമിഴ്നാട്ടില്‍ വോട്ടിങ് മെഷീന്‍ കടത്താൻ ശ്രമിച്ച ഉദ്യോഗസ്‌ഥർ പിടിയിൽ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE