രാഷ്‌ട്രീയനെറി എൽജെഡി പഠിപ്പിക്കേണ്ട; ലയന സാധ്യത തള്ളി ജെഡിഎസ്

By Staff Reporter, Malabar News
MALABARNEWS-mathew-t-thomas
Mathew T Thomas
Ajwa Travels

കൊച്ചി: എൽജെഡിയുമായുള്ള ലയന സാധ്യതകൾ പൂർണമായും തള്ളി ജെഡിഎസ്. അടിച്ചേൽപ്പിച്ച് ലയനം നടത്താനാവില്ലെന്ന് ജെഡിഎസ് സംസ്‌ഥാന അധ്യക്ഷൻ മാത്യു ടി തോമസ് പറഞ്ഞു. ജെഡിഎസിൽ ലയിക്കാൻ തയാറാണെന്ന നിർദേശം ആദ്യമായി മുന്നോട്ട് വച്ചത് എൽജെഡിയാണെന്നും മാത്യു ടി തോമസ് പറഞ്ഞു. കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങൾ എൽഡിഎഫിലെ ഒരു കക്ഷിയും ഏറ്റെടുക്കാൻ പാടില്ലെന്നും രാഷ്‌ട്രീയനെറി എൽജെഡിയിൽ നിന്ന് പഠിക്കേണ്ട ഗതികേട് ജെഡിഎസിനില്ലെന്നും മാത്യു ടി തോമസ് പറഞ്ഞു.

സ്വന്തം പാര്‍ട്ടിയുടെ രാഷ്‌ട്രീയ അസ്‌ഥിത്വം തങ്ങളായിട്ട് നശിപ്പിക്കില്ല. ലയനത്തിന് ദേവഗൗഡയെ കണ്ട് ആദ്യ ആവശ്യം ഉന്നയിച്ചത് എൽജെഡി നേതാക്കളാണ്. അവര്‍ ഇപ്പോള്‍ ലയനത്തെ തള്ളിപ്പറയുന്നതിന് കാരണം എന്തെന്ന് വ്യക്‌തമല്ല. ഒരു മുന്നണിയില്‍ രണ്ട് ജനതാദളുകള്‍ ഉണ്ടാകുന്നത് അഭംഗിയാണ്. അസ്‌ഥിത്വമില്ലാത്ത പാര്‍ട്ടിയില്‍ ലയിക്കനമെന്ന് പറയുന്നതു ശരിയല്ലെന്നും മാത്യു ടി തോമസ് പറഞ്ഞു.

Read Also: പാലാരിവട്ടം അഴിമതി; തിരഞ്ഞെടുപ്പിന് മുൻപ് കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി വിജിലൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE