തദ്ദേശ തിരഞ്ഞെടുപ്പ്; മുഹമ്മദ് ഷുഹൈബിന് യുഡിഎഫ് പിന്തുണയില്ല

By Syndicated , Malabar News
Alan-shuhaib-father-shuhaib_Malabar news
Ajwa Travels

കോഴിക്കോട്: അലന്‍ ഷുഹൈബിന്റെ പിതാവും ആര്‍എംപി സ്‌ഥാനാര്‍ഥിയുമായ മുഹമ്മദ് ഷുഹൈബിന് പിന്തുണ നല്‍കില്ലെന്ന് യുഡിഎഫ്. കോഴിക്കോട് കോര്‍പ്പറേഷനിലെ വലിയങ്ങാടി വാര്‍ഡില്‍ മുഹമ്മദ് ഷുഹൈബിനെ യുഡിഎഫ് പിന്തുണക്കുമെന്നായിരുന്നു സൂചന.

എന്നാല്‍ കോണ്‍ഗ്രസിലെ എസ്‌കെ അബൂബക്കറിനെ മല്‍സരിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. കഴിഞ്ഞ തവണ യുഡിഎഫാണ് ഇവിടെ വിജയിച്ചത്. എല്‍ഡിഎഫിന് വേണ്ടി എല്‍ജെഡിയുടെ തോമസ് മാത്യുവാണ് മല്‍സരത്തിന് ഇറങ്ങുന്നത്.

പൊലീസിന്റെ കരിനിയമത്തിന് എതിരെയാണ് ഷുഹൈബിന്റെ മല്‍സരം എന്നായിരുന്നു ആര്‍എംപിയുടെ പ്രഖ്യാപനം. കോഴിക്കോട് കോര്‍പ്പറേഷനിലെ 61ആം വാര്‍ഡില്‍ നിന്നാണ് ഷുഹൈബ് ജനവിധി തേടുന്നത്.

നേരത്തെ സിപിഐഎം കുറ്റിച്ചിറ തങ്ങള്‍സ് റോഡ് ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ച വ്യക്‌തിയാണ് ഷുഹൈബ്. മകന്റെ അറസ്‌റ്റില്‍ പാര്‍ട്ടിയും സര്‍ക്കാരും സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് ഷുഹൈബ് പാര്‍ട്ടി വിട്ട് ആര്‍എംപിയിലേക്ക് മാറിയത്.

Read also: ഷുഹൈബിന് യുഡിഎഫ് പിന്തുണ; പോരാട്ടം കനക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE