ഇളവുകളില്ല; സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്‌ച കൂടി തുടരും

By Team Member, Malabar News
lockdown
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകളില്ല. നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഒരാഴ്‌ച കൂടി തുടരാൻ തീരുമാനമായി. ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൂടാതെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ മേഖലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്‌തമാക്കി.

കൂടുതൽ ഇളവുകൾ നൽകാത്ത സാഹചര്യത്തിൽ ടിപിആർ 24 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും. കൂടാതെ ടിപിആർ 8 ശതമാനത്തിനും 16 ശതമാനത്തിനും ഇടയില്‍ ഉള്ള പ്രദേശങ്ങളിൽ ലോക്ക്ഡൗണിന് തുല്യമായ നിയന്ത്രണമുണ്ടാകും.

നിലവിൽ സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെ രേഖപ്പെടുത്തിയെങ്കിലും കർശന ജാഗ്രത തുടരണമെന്നാണ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ നൽകിയാൽ വീണ്ടും രോഗവ്യാപനം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് വ്യക്‌തമാക്കുന്നത്‌. അതിനാലാണ് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നൽകേണ്ടെന്ന് ഇപ്പോൾ തീരുമാനിച്ചത്.

Read also : രാമനാട്ടുകര അപകടം; രാഷ്‌ട്രീയബന്ധം അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE