രാമനാട്ടുകര അപകടം; രാഷ്‌ട്രീയബന്ധം അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ

By Trainee Reporter, Malabar News
k-surendran
കെ സുരേന്ദ്രൻ
Ajwa Travels

കോഴിക്കോട്: രാമനാട്ടുകരയിൽ സ്വർണക്കള്ളക്കടത്ത് സംഘങ്ങൾ സഞ്ചരിച്ച വാഹനങ്ങൾ അപകടത്തിൽപെടുകയും 5 പേർ മരിക്കുകയും ചെയ്‌ത സംഭവത്തിൽ സിപിഎം-ലീഗ്-എസ്‌ഡിപിഐ ബന്ധമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

രാമനാട്ടുകരയിൽ ഉണ്ടായ അപകടം സംബന്ധിച്ച് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ ഞെട്ടൽ ഉളവാക്കുന്നതാണ്. അതീവ സുരക്ഷാ മേഖലയായി കരുതപ്പെടുന്ന വിമാനത്താവളത്തിന് അടുത്തുവെച്ച് ഗുണ്ടാസംഘങ്ങൾ തമ്മിൽ നടന്ന സംഘർഷം പോലീസ് അറിഞ്ഞില്ലേ? ലോക്ക്ഡൗൺ കാലത്ത് എങ്ങനെയാണ് യാതൊരു പരിശോധനയും ഇല്ലാതെ ഇവർ വിമാനത്താവളത്തിന് അടുത്തെത്തിയത്? ഗുണ്ടാസംഘങ്ങളുടെ രാഷ്‌ട്രീയബന്ധം പരിശോധിക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കണ്ണൂരിൽ നിന്നും ചെർപ്പുളശ്ശേരിയിൽ നിന്നും കൊടുവള്ളിയിൽ നിന്നുമെല്ലാമാണ് സംഘമെത്തിയത്. ഇത്തരക്കാർക്ക് സർക്കാരുമായും മറ്റും ഏത് തരത്തിലാണ് ബന്ധമുള്ളതെന്ന് കേരളം കണ്ടതാണ്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്.

തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിൽ ഉൾപ്പെട്ട സ്വപ്‌ന സുരേഷിന് രാഷ്‌ട്രീയ പരിവേഷം ലഭിച്ചതിന് സമാനമായ രീതിയിലാണ് രാമനാട്ടുകര സംഭവത്തിൽ ഉൾപ്പെട്ടവർക്കും ലഭിക്കുന്നത്. പോലീസും അധികാരവും ഉപയോഗിച്ച് നിയമവാഴ്‌ച സംരക്ഷിക്കുന്നതിന് പകരം നിയമവാഴ്‌ച തകർക്കുകയാണ് ചെയ്യുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

Read also: കോവിഷീൽഡ്‌; വാക്‌സിൻ ഡോസുകളുടെ നിലവിലുള്ള ഇടവേള ഫലപ്രദം, കൂട്ടേണ്ടതില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE