വാരാന്ത്യ ലോക്ക്ഡൗൺ തുടരും; സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവില്ല

By Team Member, Malabar News
Lockdown Kerala
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളില്ല. കൂടാതെ വാരാന്ത്യ ലോക്ക്ഡൗൺ തുടരാനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. അതേസമയം തന്നെ ബക്രീദുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് അനുവദിച്ച 3 ദിവസത്തെ ഇളവുകൾ ഇന്ന് അവസാനിക്കുകയും ചെയ്യും.

കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് ബക്രീദിന് നൽകിയ ഇളവുകളിൽ സുപ്രീം കോടതി നിശിത വിമർശനം ഉന്നയിച്ചിരുന്നു. സമ്മർദ്ദങ്ങൾക്ക് വഴങ്ങി സർക്കാർ ഇളവുകൾ അനുവദിച്ചെന്നും, ഇതേ തുടർന്ന് രോഗവ്യാപനം ഉയർന്നാൽ സർക്കാർ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകുകയും ചെയ്‌തു.

നിലവിൽ ടിപിആർ നിരക്ക് കുറയാതെ തുടരുന്നതും, സുപ്രീം കോടതിയുടെ വിമർശനവും പരിഗണിച്ചാണ് കൂടുതൽ ഇളവുകൾ നൽകേണ്ടെന്ന തീരുമാനത്തിൽ എത്തിയത്. 11.08 ശതമാനം ആയിരുന്നു സംസ്‌ഥാനത്ത് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.

Read also : ‘പ്രതികരിക്കാനില്ല’; പെഗാസസ് വിവാദത്തിൽ രഞ്‌ജന്‍ ഗൊഗോയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE