ലോക്ക്ഡൗൺ ലംഘനം; ജില്ലയിൽ ഇന്നലെ രജിസ്‌റ്റർ ചെയ്‌തത്‌ 47 കേസുകൾ

By Staff Reporter, Malabar News
wayanad_lockdown violation
Representational Image
Ajwa Travels

വയനാട്: ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഇന്നലെ വയനാട് ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി 47 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. ശരിയായ വിധത്തിൽ മാസ്‌ക് ധരിക്കാത്തതിന് 114 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിന്നതിന് 93 പേർക്കെതിരെയും പിഴ ചുമത്തി.

ജില്ലയിൽ ഇതുവരെ ലോക്ക്ഡൗൺ ലംഘനത്തിന് 791 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തത്‌. 15 കേസുകൾ ഹോം ക്വാറന്റെയ്ൻ ലംഘിച്ചതിന് എടുത്തവയാണ്. മാസ്‌ക് കൃത്യമായി ധരിക്കാത്തതിന് ഇതുവരെ 4059 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്തതിന് 3596 പേരിൽ നിന്നും പിഴ ഈടാക്കി.

അതേസമയം ലോക്ക്ഡൗൺ നീട്ടിയ പശ്‌ചാത്തലത്തിൽ അനാവശ്യമായി വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ അറിയിച്ചു. കൂടാതെ കോവിഡ് രോഗ പ്രതിരോധ ഉൽപന്നങ്ങൾക്ക് സർക്കാർ നിശ്‌ചയിച്ചതിലും കൂടുതൽ വില ഈടാക്കുന്നവർക്കെതിരെയും കടുത്ത നടപടി കൈക്കൊള്ളുമെന്ന് അദ്ദേഹം വ്യക്‌തമാക്കി.

Malabar News: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; വീട് പൂർണമായും കത്തിനശിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE