നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പ്

By Team Member, Malabar News
election malappuram
Ajwa Travels

മലപ്പുറം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് തന്നെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും ജനങ്ങൾ വിധിയെഴുതും. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ നിന്നും പികെ കുഞ്ഞാലിക്കുട്ടി രാജി വച്ച സ്‌ഥാനത്തേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുക. വേങ്ങര നിയമസഭാ മണ്ഡലത്തിൽ മൽസരിക്കുന്നതിന് വേണ്ടിയാണ് പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാ സ്‌ഥാനം രാജി വച്ചത്.

ഇടത് മുന്നണിയിൽ നിന്നും വി പി സാനു, യുഡിഎഫിൽ നിന്നും എം പി അബ്‌ദുമദ് സമദാനി, എന്‍ഡിഎയിൽ നിന്നും എ പി അബ്‌ദുള്ളക്കുട്ടി, എസ്‌ഡിപിഐയുടെ തസ്‌ലിം റെഹ്‌മാനി എന്നിവരാണ് ഇത്തവണ മൽസരത്തിനുള്ളത്. മലപ്പുറം മണ്ഡലത്തിന് പുറമേ കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പ് നടക്കും.

അതേസമയം തന്നെ സംസ്‌ഥാനത്ത് ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. 140 മണ്ഡലങ്ങളിലായി സംസ്‌ഥാനത്ത് 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 40,771 പോളിംഗ് സ്‌റ്റേഷനുകളാണ് സംസ്‌ഥാനത്ത് ഇത്തവണ തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരെ മാത്രമാണ് അനുവദിക്കുന്നത്. 957 സ്‌ഥാനാര്‍ഥികളാണ് ഇത്തവണ സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുന്നത്.

Read also : സംസ്‌ഥാനത്ത് യുഡിഎഫ് തരംഗം; പികെ കുഞ്ഞാലിക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE