മലപ്പുറം: സംസ്‌ഥാനത്ത് യുഡിഎഫ് തരംഗമെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മണ്ഡലങ്ങളിൽ നിന്നും ലഭിക്കുന്ന റിവ്യൂ റിപ്പോർട്ടുകൾ അതാണ് സൂചിപ്പിക്കുന്നത് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വോട്ട് ചെയ്‌ത ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.
മലപ്പുറം പാണക്കാട് സികെഎംഎൽപി സ്‌കൂളിലെ 97 എ ബൂത്തിലായിരുന്നു കുഞ്ഞാലിക്കുട്ടി വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ് വിജയ പ്രതീക്ഷയിലാണെന്നും അധികാരത്തിൽ വരുമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പ്രതികരിച്ചു.
Also Read: മാവോയിസ്‌റ്റ് ഭീഷണി; കനത്ത സുരക്ഷയിൽ പോളിങ് ബൂത്തുകൾ