ചെറുപുഴ: മാവോയിസ്‌റ്റ് ഭീഷണിയുള്ള പോളിങ് സ്‌റ്റേഷനുകളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ. ചെറുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിലെ കോഴിച്ചാൽ, ജോസ്‌ഗിരി എന്നിവിടങ്ങളിലായി ഏഴ് ബൂത്തുകളിൽ മാവോയിസ്‌റ്റ് ഭീഷണി നിലനിൽക്കുന്നുണ്ട്.
കർണാടക വനാതിർത്തിയോട് ചേർന്നുള്ള ഈ പ്രദേശങ്ങളിൽ ഏതാനും വർഷങ്ങളായി വോട്ടെടുപ്പിന് കനത്ത സുരക്ഷയാണ് ഒരുക്കാറുള്ളത്. കോഴിച്ചാൽ സെയ്‌ന്റ് അഗസ്‌റ്റൃൻസ് എൽപി സ്‌കൂളിലെ നാല് ബൂത്തുകൾക്കും ജോസ്‌ഗിരി സെയ്‌ന്റ് ജോസഫ്‌സ് സ്‌കൂളിലെ മൂന്ന് ബൂത്തുകളും വൻ സുരക്ഷാ വലയത്തിലാണ്.
പയ്യന്നൂർ നിയോജക മണ്ഡലത്തിൽ പെട്ട ഈ ഏഴ് ബൂത്തുകളും ചെറുപുഴ പോലീസിനെ കൂടാതെ, കേന്ദ്രസേനയുടെ ഭാഗമായ ബിഎസ്‌എഫ് ജവാൻമാരും ആന്റി നക്‌സൽ സ്‌ക്വാഡുമാണ് സുരക്ഷാ ചുമതലയിലുള്ളത്.
Also Read: മുഖ്യമന്ത്രിയുടെ പ്രസംഗം അടർത്തി ചിലർ വർഗീയ പ്രചരണത്തിന് ശ്രമിക്കുന്നു; എംവി ജയരാജൻ