കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ ഒരു ഭാഗം അടർത്തി വർഗീയമായി പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നതായി എംവി ജയരാജൻ. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട്, വിഷുവും ഈസ്‌റ്ററും റംസാനും പറഞ്ഞതിൽ നിന്ന് വിഷു മാത്രം എഡിറ്റ് ചെയ്‌ത് മാറ്റിയെന്നാണ് എംവി ജയരാജൻ പറയുന്നത്.
ആറിടത്തും കൂടെ ഉണ്ടായിരുന്നതിനാല്‍ മുഖ്യമന്ത്രിയുടെ പ്രസംഗം താന്‍ കേട്ടതാണെന്നും അദ്ദേഹത്തിന്റെ പ്രസംഗത്തെ ചിലർ വളച്ചൊടിക്കുക ആണെന്നും അദ്ദേഹം പറഞ്ഞു.
അന്നം മുടക്കും വിധത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതിനെ തുടര്‍ന്നാണ് അരി വിതരണം തടസപ്പെട്ടതെന്ന് എംവി ജയരാജൻ വ്യക്‌തമാക്കി. കൂടാതെ ഭക്ഷ്യകിറ്റ് വിതരണം നേരത്തേ നിശ്‌ചയിച്ചത് ഏപ്രില്‍ മാസം വിഷു, ഈസ്‌റ്റര്‍, റമദാന്‍ വ്രതാരംഭം എന്നിവ കണക്കിലെടുത്താണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ചിലർ വാക്കുകൾ അടർത്തിയെടുത്തു കൊണ്ട് വർഗീയത സൃഷ്‌ടിക്കാനാണ് ശ്രമിക്കുന്നതെന്നും എംവി ജയരാജന്‍ കൂട്ടിച്ചേർത്തു.
Malabar News: വിഎസ് അച്യുതാനന്ദന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നു; ആർഎംപിക്കെതിരെ എൽഡിഎഫ്