ലോകായുക്‌ത വിധി; ജലീലിന്റെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

By Staff Reporter, Malabar News
kt jaleel
Ajwa Travels

കൊച്ചി: ബന്ധുനിയമന വിവാദത്തിൽ മന്ത്രി സ്‌ഥാനത്തുനിന്ന് പുറത്താക്കണമെന്ന ലോകായുക്‌ത ഉത്തരവിനെതിരെ കെടി ജലീൽ സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഉത്തരവ് റദ്ദാക്കണമെന്നും ഇതിലെ തുടർ നടപടികൾ അ‍ടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നുമാണ് ആവശ്യം.

വസ്‌തുതകൾ പരിശോധിക്കാതെ അധികാര പരിധിക്ക് പുറത്ത് നിന്നാണ് ലോകായുക്‌ത ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ജലീലിന്റെ വാദം. ബന്ധു നിയമന വിവാദം നേരത്തെ ഹൈക്കോടതി പരിശോധിച്ചതാണെന്നും ഹ‍രജിയിലുണ്ട്. ലോകായുക്‌ത ഉത്തരവിന്റെ പകർപ്പ് തുടർ നടപടികൾക്കായി ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു.

Read Also: രാജ്യസഭാ തിരഞ്ഞെടുപ്പ് 30ന്; നാമനിർദേശ പത്രിക ഇന്ന് മുതൽ സമർപ്പിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE