ആയൂരിൽ ലോറി ഡ്രൈവര്‍ കൊല്ലപ്പെട്ട നിലയില്‍

By Staff Reporter, Malabar News
crime-ayoor-kollam
Representational Image
Ajwa Travels

കൊല്ലം: ലോറി ഡ്രൈവറെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കുണ്ടറ കേരളപുരം സ്വദേശി അജയന്‍പിള്ള (56)യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെ ആയൂരില്‍ പാതയോരത്ത് നിര്‍ത്തിയിട്ട ലോറിയുടെ ക്യാബിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്. പരിസരവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചടയമംഗലം പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ചോരവാര്‍ന്ന നിലയിൽ ആയിരുന്ന മൃതദേഹത്തില്‍ നിരവധി തവണ കുത്തേറ്റിട്ടുള്ളതായി പോലീസ് പറഞ്ഞു.

മോഷ്‌ടാക്കള്‍ ലോറി ഡ്രൈവറെ അപായപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും പോലീസ് വ്യക്‌തമാക്കി.

Most Read: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; ആറ്‌ പ്രതികള്‍ കൂടി പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE