പത്തനംതിട്ട: യുവാവിനെ തട്ടിക്കൊണ്ടുവന്ന് തടങ്കലില്‍വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും മൊബൈല്‍ഫോണ്‍, പണം എന്നിവ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ ആറ് പ്രതികളെക്കൂടി അര്‍ത്തുങ്കല്‍ പോലീസ് പിടികൂടി.
ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ പുതിയാട്ടുചിറ അയ്യപ്പന് എന്നറിയപ്പെടുന്ന വിഷ്ണു പ്രദീപ്(24), കൊല്ലമ്മാപറമ്പ് വീട്ടില്‍ ടിപ്പര്‍ സുനി എന്നറിയപ്പെടുന്ന സുനില്‍(36), കണ്ണമ്പള്ളിച്ചിറ ലൂയിസ്(32), മങ്ങാട്ട് ആരോമല്‍(20), മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ നടുവിലേപ്പുരയ്ക്കല്‍ സിദ്ധന് എന്നറിയപ്പെടുന്ന അതുല്‍(22), ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ സുമേഷ്(30) എന്നിവരാണ് പിടിയിലായത്.
പത്തനംതിട്ട സ്വദേശി അരുണ്‍ കോശിയെ എറണാകുളത്തുനിന്ന് ചേര്‍ത്തല അരീപ്പറമ്പ് ചക്കനാട് ഭാഗത്ത് എത്തിച്ച് ശേഷം മര്‍ദ്ദിച്ച് വാരിയെല്ലിനും മറ്റും പരിക്കേല്‍പ്പിച്ച കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read Also: നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി സ്പെഷൽ ജഡ്ജ്