എം ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി അടുത്തമാസം തീരും

By Staff Reporter, Malabar News
M-Shivashankar_2020-Oct-19
Ajwa Travels

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി അടുത്ത മാസം 16ന് അവസാനിക്കും. കേസിൽ ശിക്ഷിക്കപ്പെടുകയോ, ഗുരുതരമായ കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുകയോ ചെയ്‌തിട്ടില്ലാത്ത സാഹചര്യത്തിൽ അദ്ദേഹം സർവീസിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയേറി.

ശിവശങ്കറിനെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്, കസ്‌റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്‌ത സാഹചര്യത്തിൽ ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് 2020 ജൂലായ് 16ന് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്‌തത്.

നിലവിൽ ശിവശങ്കറിന് സർവീസിൽ തിരിച്ചു വരുന്നതിന് സാങ്കേതിക തടസങ്ങളില്ല. എന്നാൽ നേരത്തെ വൻ വിവാദങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സർക്കാർ നിയമോപദേശം തേടിയേക്കും. അഴിമതിക്കേസിൽ പ്രതികളായ ഐഎഎസ് ഉദ്യോഗസ്‌ഥർ മുൻപും സസ്‌പെൻഷനു ശേഷം സർവീസിൽ തിരിച്ചെത്തിയിട്ടുണ്ട്.

Read Also: പ്ളസ് ടു ഡിജിറ്റൽ ക്‌ളാസുകൾക്ക് ഇന്ന് തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE