മഹാരാഷ്‌ട്ര സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയില്‍; അമിത് ഷാ

By Syndicated , Malabar News
Amit shah In bengal
Amit shah
Ajwa Travels

മുംബൈ: ശിവസേനയുമായി സഖ്യം തുടർന്നിരുന്നു എങ്കിൽ ബിജെപിയുടെ നിലനിൽപ്പ് തന്നെ അപകടത്തിൽ ആയേനെ എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്‌ട്രയില്‍ നടന്ന ഒരു പൊതുപരിപാടിക്ക് ഇടയിലായിരുന്നു ഷായുടെ പരാമര്‍ശം.

മഹാരാഷ്‌ട്രയിലെ മഹാ വികാസ് അഘാഡി സഖ്യം ഒരു ഓട്ടോറിക്ഷയിലെ മൂന്ന് ചക്രങ്ങള്‍ പോലെയാണ്. ഏതു നിമിഷവും സഖ്യ കക്ഷികൾ മൂന്ന് ദിശയിലേക്ക് തിരിയാമെന്നും അമിത ഷാ പറഞ്ഞു. ബിജെപി-ശിവസേന സഖ്യത്തെ പിന്തുണച്ച ജനങ്ങളെ വഞ്ചിച്ചാണ് ശിവസേന പുതിയ സഖ്യം രൂപീകരിച്ചതെന്നും ഷാ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് നാന പടോലെ മഹാരാഷ്‌ട്രാ നിയമസഭാ സ്‌പീക്കര്‍ സ്‌ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് ഉപമുഖ്യമന്ത്രി സ്‌ഥാനം നല്‍കിയില്ലെങ്കില്‍ സഖ്യത്തില്‍ നിന്നും പുറത്തുപോകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്. നിലവില്‍ എന്‍സിപി നേതാവ് അജിത് പവാറാണ് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി.

അധികാര വിഭജനത്തില്‍ തുല്യത വേണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ പശ്‌ചാത്തലത്തിലാണ് മഹാരാഷ്‌ട്ര സഖ്യസർക്കാരിന് എതിരെയുള്ള ഷായുടെ  പ്രതികരണം.

Read also: റിപ്പബ്ളിക് ദിനത്തിലെ കലാപം; സുഖ്ദേവ് സിംഗ് അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE