ചരിത്രം സൃഷ്‌ടിച്ച് മഹീന്ദ്ര; ഒരു മണിക്കൂറിൽ നേടിയത് 25,000 ബുക്കിംഗുകൾ

By Staff Reporter, Malabar News
mahindra-xuv-700-booking
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ വാഹന ബുക്കിംഗില്‍ പുതിയ നേട്ടം കൈവരിച്ച് മഹീന്ദ്ര. കോവിഡ് മഹാമാരി തീവ്രത കുറഞ്ഞ ശേഷം കമ്പനി പുറത്തുവിട്ട പുതിയ മോഡലായ ‘എസ്‌യുവി 700′ ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ 25,000 എണ്ണം പിന്നിട്ടുവെന്നാണ് മഹീന്ദ്ര അറിയിച്ചത്. ഇന്ന് രാവിലെയാണ് കമ്പനി തങ്ങളുടെ ഏറ്റവും പുതിയ മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചത്.

നാളെ രാവിലെ അടുത്ത 25,000 യൂണിറ്റുകൾക്കുള്ള ബുക്കിംഗ് കൂടി സ്വീകരിക്കുമെന്ന് മഹീന്ദ്ര അറിയിച്ചു. അതേസമയം, നാളെ മുതൽ ബുക്ക് ചെയ്യുന്നവർക്ക് നിലവിലെ വിലയേക്കാൾ 50,000 അധികം നൽകേണ്ടി വരുമെന്ന് കമ്പനി അറിയിച്ചു. ആദ്യ ദിവസം ബുക്ക് ചെയ്‌തവർ 11.99 ലക്ഷം രൂപ (എക്‌സ് ഷോറൂം) നല്‍കേണ്ടി വരുമ്പോള്‍ ഇതിനു ശേഷമുള്ളവര്‍ 12.49 ലക്ഷം രൂപയാണ് വാഹനം സ്വന്തമാക്കാൻ മുടക്കേണ്ടി വരിക.

ബുക്കിംഗ് ആരംഭിച്ച് കേവലം 57 മിനിറ്റുകൾക്കുള്ളിൽ 25,000 യൂണിറ്റുകൾ എന്ന നേട്ടത്തിലേക്ക് എത്തിയെന്നും, ഇതിൽ അതിയായ സന്തോഷമുണ്ടെന്നും മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷന്‍ സിഇഒ വിജയ് നക്ര പറഞ്ഞു. ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയധികം ബുക്കിംഗുകൾ ലഭിക്കുന്നത് ആദ്യമാണെന്നും കമ്പനി അവകാശപ്പെട്ടു.

Read Also: പ്രഭാസിന്റെ 25ആമത് ചിത്രം 8 ഭാഷകളിലായി; ടൈറ്റിൽ പോസ്‌റ്റർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE