മേക്ക് ഇന്‍  ഉത്തര്‍പ്രദേശ്; യോഗി ആദിത്യനാഥ്-അക്ഷയ്‌ കുമാര്‍ കൂടിക്കാഴ്‌ച നടത്തി

By Syndicated , Malabar News
Yogi-and-akshay_Mlalabar news
Ajwa Travels

മുംബൈ: രണ്ടു ദിവസത്ത സന്ദര്‍ശനത്തിനായി മുംബൈയിലെത്തിയ യുപി  മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സിനിമാ താരം അക്ഷയ് കുമാര്‍ ഹോട്ടലില്‍ പോയി സന്ദര്‍ശിച്ചത് ചര്‍ച്ചയാവുന്നു.

ബോളിവുഡ് ചിത്രങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ ചിത്രീകരിക്കുന്നതിന്റെ സാധ്യതകള്‍ തേടുന്നതിനാണ് കൂടിക്കാഴ്‌ച എന്നാണ് റിപ്പോര്‍ട്ട്. മേക്ക് ഇന്‍ ഉത്തര്‍പ്രദേശിന്റെ ഭാഗമായാണ് യോഗിയുടെ മഹാരാഷ്‍ട്ര സന്ദര്‍ശനം.

ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ് നഗറില്‍ യമുന എക്‌സ്​പ്രസ് വേക്ക് സമീപത്തായി രൂപകല്‍പന ചെയ്യാനൊരുങ്ങുന്ന ഫിലിം സിറ്റിയായിരുന്നു മുഖ്യ ചര്‍ച്ചാ വിഷയം.

ചലച്ചിത്ര രംഗത്തെ വിവിധ കാര്യങ്ങള്‍ ചര്‍ച്ചാ വിഷയമായി എന്ന് യോഗി ആദിത്യനാഥ് ട്വീറ്റു ചെയ്‌തു. ഖൊരഖ്പൂര്‍ എംപിയും മുതിര്‍ന്ന നടനുമായ രവി കിഷനാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ചക്ക് സൗകര്യമൊരുക്കിയത്.

സിനിമാ വ്യവസായ രംഗത്തെ വിവിധ തൊഴിലുകള്‍ ലഷ്യമിട്ട് മുംബെയിലെത്താന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പുതുതായി വിഭാവന ചെയ്യുന്ന ഫിലിം സിറ്റി ഉപകാര പ്രദമായിരിക്കുമെന്ന് യുപി സര്‍ക്കാര്‍   പറയുന്നു.

എന്നാൽ ഹിന്ദി ചലച്ചിത്ര വ്യവസായത്തെ മുംബൈയില്‍ നിന്ന് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് യുപി ഫിലിം സിറ്റിയെന്നും അത് അംഗീകരിക്കില്ലെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു.

Read also: കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആര്‍ജെഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE