യുപി കേരളമായാൽ മികച്ച വിദ്യാഭ്യാസം ഉണ്ടാകും; യോഗിക്ക് മറുപടിയുമായി ശശി തരൂർ

By Team Member, Malabar News
Shashi Tharoor Against Yogi Adithyanath Statement About Kerala

ലക്‌നൗ: യുപി തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ കേരളത്തെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ മറുപടിയുമായി കോൺഗ്രസ് എംപി ശശി തരൂർ. ട്വിറ്ററിലൂടെയാണ് ശശി തരൂർ യോഗിക്ക് മറുപടിയുമായി എത്തിയത്. ഉത്തർപ്രദേശ് കേരളമായാൽ മികച്ച വിദ്യാഭ്യാസം ഉണ്ടാകും, കശ്‌മീരായാൽ പ്രകൃതി ഭംഗിയുണ്ടാകും, ബംഗാളായാൽ മികച്ച സംസ്‌കാരമുണ്ടാകും എന്നാണ് ശശി തരൂർ യോഗിക്ക് മറുപടി നൽകിയത്.

ഇന്ന് രാവിലെയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ വിവാദ പരാമർശവുമായി രംഗത്തെത്തിയത്. വോട്ടര്‍മാര്‍ക്ക് തെറ്റുപറ്റിയാല്‍ യുപി കശ്‌മീരോ കേരളമോ ബംഗാളോ ആയി മാറുമെന്നും, ഭയരഹിതമായ ജീവിതം ഉറപ്പുവരുത്താന്‍ ബിജെപിക്ക് മാത്രമേ വോട്ട് ചെയ്യാവൂ എന്നുമാണ് രാവിലെ യോഗി പറഞ്ഞത്. ഇതിന് പിന്നാലെ നിരവധി ആളുകളാണ് യോഗിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്.

5 സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമാണ് ഇന്ന് നടക്കുന്നത്. പടിഞ്ഞാറൻ യുപിയിലെ 11 ജില്ലകളിലുള്ള 58 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ്. 9 മന്ത്രിമാരടക്കം 615 സ്‌ഥാനാര്‍ഥികളാണ് മൽസര രംഗത്തുള്ളത്.

Read also: ബിജെപി തോറ്റാൽ യുപി കേരളമാകും; യോഗി ആദിത്യനാഥ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE