ബിജെപി തോറ്റാൽ യുപി കേരളമാകും; യോഗി ആദിത്യനാഥ്

By Desk Reporter, Malabar News
If BJP loses, UP will become Kerala; Yogi Adityanath
Ajwa Travels

ലഖ്‌നൗ: ബിജെപി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ തപസ്യക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളവും ബംഗാളും കശ്‌മീരും പോലെ ആകാന്‍ അധിക സമയം വേണ്ടി വരില്ലെന്ന് യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിലെ ആദ്യഘട്ട തിരഞ്ഞെടുപ്പിനിടെ ആണ് യോഗിയുടെ വിവാദ പരാമർശം.

ഒരു തെറ്റുപറ്റിയാല്‍ കേരളമോ കശ്‌മീരോ ബംഗാളോ പോലെയാകും ഉത്തർപ്രദേശ് എന്നാണ് യോഗിയുടെ പരാമർശം. യുപി ബിജെപിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ സന്ദേശം പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.

വോട്ട് ബിജെപിക്ക് ചെയ്യണമെന്നും പിഴവ് പറ്റരുതെന്നും യോഗി ആദിത്യനാഥ്‌ പറയുന്നു. നിങ്ങളുടെ വോട്ടാണ് യുപിയുടെ ഭാവി തീരുമാനിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ നിങ്ങള്‍ക്കു വേണ്ടി ചെയ്‌ത കാര്യങ്ങള്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്. അതിനുള്ള പ്രതിഫലനമാകണം വോട്ട്. വരാനുള്ള വര്‍ഷങ്ങളില്‍ നിങ്ങള്‍ക്ക് ഭീതിയില്ലാതെ കഴിയാനുള്ള ഒന്നാകട്ടെ ഇത്തവണത്തെ വോട്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

തന്റെ ഹൃദയത്തില്‍ തൊട്ട് ചില വിഷയങ്ങളാണ് വിശദീകരിക്കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ടാണ് യോഗി ആദിത്യനാഥിന്റെ വീഡിയോ ആരംഭിക്കുന്നത്. അഞ്ച് വര്‍ഷത്തെ തന്റെ ഭരണകാലത്ത് അതിശയകരമായ സംഭവങ്ങളാണ് യുപിയില്‍ നടന്നതെന്ന് യോഗി ചൂണ്ടിക്കാണിക്കുന്നു.

ശ്രദ്ധയോടെ വോട്ടെടുപ്പില്‍ പങ്കുകൊള്ളേണ്ടതിന്റെ ആവശ്യകത വിവരിക്കവെയാണ് വോട്ട് രേഖപ്പെടുത്തുന്നതില്‍ ജനങ്ങള്‍ക്ക് തെറ്റുപറ്റിയാല്‍ അഞ്ച് വര്‍ഷം കൊണ്ട് സംസ്‌ഥാനം കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാവുമെന്ന യോഗിയുടെ അവകാശവാദം. ഭയമില്ലാതെ ജീവിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പാക്കുകയാണ് നിങ്ങൾ എനിക്ക് നൽകുന്ന വോട്ടിലൂടെ ചെയ്യുന്നതെന്നും യോഗി പറഞ്ഞു.

അതേസമയം, കേരളത്തിനെതിരായ യോഗി ആദിത്യനാഥിന്റെ പരാമർശത്തിന് മറുപടിയുമായി കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്തെത്തി. ഉത്തർപ്രദേശ് കേരളത്തെ പോലെയാകുന്നതാണ് നല്ലതെന്ന് അദ്ദേഹം തിരിച്ചടിച്ചു. വിദ്യഭാസത്തിന്റെ കാര്യത്തിൽ കേരളം മുന്നിലാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലെങ്കിലും കേരളത്തിനൊപ്പം എത്താൻ സാധിക്കുമല്ലോയെന്നും ടിക്കായത്ത് പറഞ്ഞു.

Most Read:  സിനിമ കണ്ട് അഭിപ്രായം പറയണം; ചുരുളിയ്‌ക്ക് ഹൈക്കോടതിയുടെ ക്ളീൻചിറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE