ചരിത്രനേട്ടവുമായി ‘മലബാറിയൻസ്’; ഐലീഗ് കിരീടം നേടി ഗോകുലം കേരള

By Staff Reporter, Malabar News
malabarians-gokulam
Ajwa Travels

കൊൽക്കത്ത: ഐ ലീഗില്‍ ചരിത്ര നേട്ടവുമായി ഗോകുലം കേരള എഫ്‌സി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ട്രാവു എഫ്‌സിയെ പരാജയപ്പെടുത്തി ഐലീഗ് കിരീടം സ്വന്തമാക്കി. ഇതോടെ ഐലീഗ് കിരീടം നേടുന്ന ആദ്യ കേരളാ ടീമായി ഗോകുലം കേരള എഫ്‌സി.

കളിയുടെ ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ഗോകുലം എഴുപതാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്. ഷെരിഫ് മുഹമ്മദാണ് ഗോകുലത്തിന് വേണ്ടി സമനില ഗോള്‍ നേടിയത്.

1-1 സമനിലയിലെത്തിയതിന് പിന്നാലെ മലയാളി താരം എമില്‍ ബെന്നിയുടെ ഗോളിലൂടെ ഗോകുലം മുന്നിലെത്തി. 76ആമത്തെ മിനിറ്റില്‍ ഗോകുലത്തിനായി ഡെന്നീസ് അഗ്വാരെ മൂന്നാം ഗോള്‍ നേടി. ഫൈനല്‍ വിസിലിന് തൊട്ടുമുന്‍പ് ഗോകുലത്തിനായി മലയാളി താരം മുഹമ്മദ് റാഷിദ് നാലാം ഗോളും നേടി.

23ആം മിനിറ്റില്‍ സൂപ്പര്‍ താരം വിദ്യാസാഗര്‍ സിംഗാണ് ട്രാവു എഫ്‌സിക്കായി ആദ്യ ഗോള്‍ നേടിയത്. ബോക്‌സിന് വെളിയില്‍ നിന്ന് ഷോട്ടെടുത്ത വിദ്യാസാഗര്‍ ബോള്‍ കൃത്യമായി വലയിലെത്തിച്ചു. വിദ്യാസാഗര്‍ ഈ സീസണില്‍ നേടുന്ന 12ആം ഗോളാണിത്.

ആദ്യപകുതിയിൽ ഇരുടീമുകളും മികച്ച പ്രകടനം നടത്തിയെങ്കിലും രണ്ടാം പകുതിയിലാണ് ഗോകുലം വിശ്വരൂപം പുറത്തെടുത്തത്. അതുവരെ മികച്ച കളി കാഴ്‌ചവച്ച ട്രവുവിനെ തീർത്തും നിഷ്പ്രഭമാക്കിയാണ് മലബാറിയൻസ് തങ്ങളുടെ ആദ്യ ഐലീഗ് കിരീടം സ്വന്തമാക്കിയത്.

Read Also: വേദയായി ഹൃതിക്, വിക്രമായി സെയ്‌ഫ്; ഒരുങ്ങുന്നു ‘വിക്രം വേദ’യുടെ ഹിന്ദി പതിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE