മലപ്പുറം: പള്ളിപ്പുറത്ത് ഇന്ന് വിവാഹം നടക്കേണ്ടിയിരുന്ന യുവാവിനെ കാണാതായിട്ട് നാല് ദിവസം. പള്ളിപ്പുറം സ്വദേശി വിഷ്‌ണുജിത്തിനെയാണ് കാണാതായത്. വിവാഹ ആവശ്യത്തിനായുള്ള പണം സംഘടിപ്പിക്കാനാണ് യുവാവ് പാലക്കാട്ടേക്ക് പോയതെന്ന് ബന്ധുക്കൾ പറയുന്നു. വിവാഹത്തിനായുള്ള ഒരുലക്ഷം രൂപയുമായി മടങ്ങുമ്പോഴാണ് കാണാതായത്.
നാലാം തീയതി രാവിലെ വിഷ്‌ണു വീട്ടിൽ നിന്നും പോയതായി ബന്ധുക്കൾ പറയുന്നു. വീട്ടിൽ പെയിന്റിങ്ങിന്റെ ജോലി നടക്കുന്നതിനാൽ അതിന്റെ ആവശ്യത്തിനായി പോയെന്നാണ് വീട്ടുകാർ കരുതിയത്. വൈകിട്ട് അമ്മ വിളിച്ചപ്പോൾ പാലക്കാടാണെന്നാണ് വിഷ്‌ണു പറഞ്ഞത്. പിന്നീട് രാത്രി എട്ടുമണിക്ക് വിളിച്ച് എത്താൻ വൈകുമെന്നും പറഞ്ഞു.
പിന്നീട് വിളിച്ചപ്പോൾ അമ്മയുടെ സഹോദരന്റെ വീട്ടിൽ കിടക്കാമെന്നാണ് വിഷ്‌ണു അവസാനം വീട്ടുകാരോട് പറഞ്ഞത്. എന്നാൽ, രാവിലെയും എത്താതായതോടെ വിഷ്‌ണുവിന്റെ അമ്മ സഹോദരനെ വിളിച്ച് അന്വേഷിച്ചപ്പോൾ അവിടെ എത്തിയിട്ടില്ലെന്നറിഞ്ഞു. പിന്നീട് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ കുടുംബം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. അവസാന ലൊക്കേഷൻ കഞ്ചിക്കോട്ടെ പുതുശേരിയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. എസ്‌പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
Most Read| റഷ്യ- യുക്രൈൻ പ്രശ്‌നപരിഹാരം; മുൻകൈയെടുത്ത് ഇന്ത്യ- അജിത് ഡോവൽ മോസ്‌കോയിലേക്ക്