‘കഥമുത്തശ്ശി’ സുമംഗല വിട പറഞ്ഞു

By Trainee Reporter, Malabar News
(കടപ്പാട്‌: മാതൃഭൂമി)
Ajwa Travels

തൃശൂർ: പ്രമുഖ ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു. 87 വയസായിരുന്നു. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്ക് വേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. ലീല നമ്പൂതിരിപ്പാട് എന്നാണ് ശരിയായ പേര്. സുമംഗല എന്നത് തൂലികാ നാമമാണ്.

1934 മെയ് 16ന് പാലക്കാട് ജില്ലയിലെ വെള്ളിനേഴി ഒളപ്പമണ്ണ മനക്കലാണ് ഇവരുടെ ജനനം. ഒറ്റപ്പാലം ഹൈസ്‌കൂളിൽ നിന്നും വിദ്യാഭ്യാസം നേടി. 1948ൽ പത്താം ക്ളാസ് പാസായെങ്കിലും പ്രായം തികയാത്തത് മൂലം കോളേജ് പഠനത്തിന് ചേരാൻ സാധിച്ചില്ല. ഇതേ തുടർന്ന് പിതാവ് ഒഎംസി നാരായണൻ നമ്പൂതിരിപ്പാടിന്റെ കീഴിൽ സംസ്‌കൃതവും ഇംഗ്ളീഷും പഠിച്ചു. പിന്നീട് കോളേജിൽ ചേർന്നില്ല. പതിനഞ്ചാം വയസിൽ വിവാഹിതയായി. യജുർവേദ പണ്ഡിതനും ഭൂഗർഭശാസ്‌ത്രത്തിൽ ബിരുദധാരിയുമായിരുന്ന അഷ്‌ടമൂർത്തി നമ്പൂതിരിപ്പാടാണ് ഭർത്താവ്. കേരള കലാമണ്ഡലത്തിൽ പബ്ളിസിറ്റി ഓഫീസറായി ചുമതല വഹിച്ചിട്ടുണ്ട്.

പഞ്ചതന്ത്രം, തത്ത പറഞ്ഞ കഥകൾ, കുറിഞ്ഞിയും കൂട്ടുകാരും, നെയ്‌പായസം, തങ്കകിങ്ങിണി, മഞ്ചാടിക്കുരു, മിഠായിപൊതി, മുടമണികൾ, മുത്തുസഞ്ചി, നടന്നു തീരാത്ത വഴികൾ എന്നിവയാണ് സുമംഗല ബാലസാഹിത്യ ലോകത്തിന് നൽകിയ സംഭാവനകൾ. കടമകൾ, ചതുരംഗം, ത്രയംബകം, അക്ഷഹൃദയം എന്നീ നോവലുകളും രചിച്ചു. കേരള സർക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പ് പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപദ്‌മനാഭ സ്വാമി പുരസ്‌കാരം, 2010ൽ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

Read also: ഉടുമ്പും കള്ളുപാട്ടും പിന്നെ ഞാനും…; മനസ് തുറന്ന് ഇമ്രാൻ ഖാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE