മാരക ലഹരി മരുന്നുമായി യുവാവ് അറസ്‌റ്റിൽ

By Staff Reporter, Malabar News
drugs arrest-wayanad
Representational Image
Ajwa Travels

വയനാട്: കല്‍പറ്റ പുത്തൂര്‍ വയലിൽ വീട് വാടകയ്‌ക്ക് എടുത്ത് ലഹരി മരുന്ന് വില്‍പന നടത്തി വരികയായിരുന്ന യുവാവിനെ പോലീസ് പിടികൂടി. കൊടുവള്ളി എളേറ്റില്‍ വട്ടോളി സ്വദേശി മുഹമ്മദ് ഷാഫി (32) ആണ് അറസ്‌റ്റിലായത്.

പരിശോധനയില്‍ വീട്ടിൽനിന്ന് 13 ഗ്രാമിലധികം എഡിഎംഎ മയക്കുമരുന്ന് പോലീസ് കണ്ടെടുത്തു. നാഡീ വ്യവസ്‌ഥയെ സാരമായി ബാധിക്കുന്നതാണ് ഇതെന്ന് പോലീസ് അറിയിച്ചു.

കല്‍പറ്റ ജെഎസ്‌പി അജിത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘവും മേപ്പാടി എസ്ഐ വിപി സിറാജും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. സ്‌പെഷല്‍ ടീം അംഗങ്ങളായ എസ്ഐ പി ജയചന്ദ്രന്‍, ടിപി അബ്‌ദുറഹ്‌മാന്‍, ഷാലു ഫ്രാന്‍സിസ്, കെകെ വിപിന്‍, ടികെ നജീബ്, എ അഭിജിത്ത്, വി പാര്‍വതി എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.

Malabar News: പോക്കറ്റടി സംഘത്തെ വലയിലാക്കി പോലീസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE