മഹാരാഷ്‌ട്രയില്‍ റൂം മേറ്റിനെ യുവാവ് തലക്കടിച്ചു കൊന്നു

By Syndicated , Malabar News
young man-killed-roommate
Ajwa Travels

മുംബൈ: മഹാരാഷ്‌ട്രയില്‍ റൂം മേറ്റിനെ യുവാവ് തലക്കടിച്ചു കൊന്നു. നാഗ്പൂരിലെ ദാബാ പ്രദേശത്താണ് സംഭവം. രാജു നന്ദേശ്വർ എന്ന 35കാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ദേവാന്‍ഷ് വാഘോയെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാജുവും ദേവാന്‍ഷും തമ്മിൽ തർക്കമുണ്ടായെന്നും തുടർന്ന് ദേവാന്‍ഷ് മൂര്‍ച്ചയുള്ള ഒരു വസ്‌തു കൊണ്ട് രാജുവിന്റെ തലക്കടിക്കുകയാണ് ഉണ്ടായതെന്നും പോലീസ് വ്യക്‌തമാക്കി

അടിയേറ്റ നിമിഷം തന്നെ രാജു കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ദേവാന്‍ഷ് രാജുവിന്റെ ശരീരം പുറത്തു കൊണ്ടുപോയി കളഞ്ഞു. തിരിച്ചുവന്ന് മുറി കഴുകി വൃത്തിയാക്കിയ ശേഷം ഇയാള്‍ അവിടെ തന്നെ കിടന്നുറങ്ങി. വീടിനടുത്ത് ശവശരീരം കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ദേവാന്‍ഷിനെ പോലീസ് ചോദ്യം ചെയ്‌തുവരികയാണ്.

Read also: ധൻബാദ് ജഡ്‌ജിയുടെ കൊലപാതകം; കേസ് ഇന്ന് സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE