പാലക്കാട് യുവാവിനെ കുത്തിക്കൊന്ന സംഭവം; പ്രതി അറസ്‌റ്റിൽ

By News Desk, Malabar News
crime news-pala
Representational Image
Ajwa Travels

പാലക്കാട്: പൂക്കോട്ടുകാവ് കല്ലുവഴിയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. കല്ലുവഴി കിണാശ്ശേരി കുണ്ടിൽ വീട്ടിൽ ദിലീപാണ് മരിച്ചത്. പ്രതി ശ്രീനു മോനെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു.

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. കല്ലുവഴി സെന്ററിൽ ബസ് കാത്തുനിന്ന ദിലീപിനെ ബൈക്കിലെത്തിയ ശ്രീനു മോൻ കുത്തുകയായിരുന്നു. വയറിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ദിലീപിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യക്‌തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

Also Read: തട്ടിപ്പുകേസ്; മോൻസൺ മൂന്ന് ദിവസത്തേക്ക് കൂടി ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE