വിവാഹ വാഗ്‌ദാനം നൽകി പീഡനം; യുവാവ് റിമാന്‍ഡില്‍

By Staff Reporter, Malabar News
arrest-woman harrasment
Representational Image
Ajwa Travels

കോഴിക്കോട്: വിവാഹ വാഗ്‌ദാനം നല്‍കി അധ്യാപികയെ പീഡിപ്പിച്ച കേസില്‍ യുവാവ് റിമാന്‍ഡില്‍. എരവന്നൂര്‍ സ്വദേശി അമ്പലപ്പടി രഞ്‌ജിത്താണ് (34) പിടിയിലായത്.

പത്തനംതിട്ട സ്വദേശിയായ ദളിത് വിഭാഗക്കാരിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ഭര്‍ത്താവുമായി അകന്ന് താമസിക്കുന്ന ഇവരുമായി രഞ്‌ജിത്ത് പ്രണയത്തിലായിരുന്നു. വിവാഹ വാഗ്‌ദാനം നല്‍കിയതോടെ ഒരുമിച്ച് താമസം തുടങ്ങിയെങ്കിലും ഇയാൾക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ യുവതി മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബലാല്‍സംഘം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് രഞ്‌ജിത്തിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

Malabar News: വാക്‌സിനേഷന് ഇടയില്‍ സംഘർഷം; രണ്ടുപേര്‍ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE