കോഴിക്കോട്: നാദാപുരം ജാതിയേരിയില്‍ യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി ആത്‍മഹത്യ ചെയ്‌തു. നാദാപുരം പൊന്‍പറ്റ സ്വദേശി രത്‌നേഷ് (42) ആണ് മരിച്ചത്. പെണ്‍കുട്ടിയുടെ വിവാഹം നിശ്‌ചയിച്ചതിന് പിന്നാലെയാണ് സംഭവം.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. യുവതിയുടെ വീട്ടിലെത്തിയ യുവാവ് കോണി ഉപയോഗിച്ചാണ് ഇരുനില കെട്ടിടത്തിന് മുകളില്‍ കയറിയത്. ശേഷം മുകള്‍ നിലയിലുള്ള കിടപ്പുമുറിയുടെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്നശേഷം തീ കൊളുത്തുകയായിരുന്നു.
ടെറസില്‍ നിന്ന് തീ പടരുന്നത് കണ്ട പ്രദേശവാസികളാണ് വിവരം അറിഞ്ഞ് ആദ്യം ഓടിയെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിക്കും സഹോദരനും പരുക്കേറ്റു. നാദാപുരം ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തി.
Most Read: സംസ്‌ഥാനത്ത് സർക്കാർ ജീവനക്കാർ ചൊവ്വാഴ്‌ച ഹാജരാകണം; ഉത്തരവ് പുറത്തിറങ്ങി