മാണി സി കാപ്പന്റെ വരവ് യുഡിഎഫിന് ഗുണകരമാവും; ഉമ്മന്‍ ചാണ്ടി

By Syndicated , Malabar News
Oommen-chandy about pinarayi vijayan's police protection
Ajwa Travels

തിരുവനന്തപുരം: മാണി സി കാപ്പന്റെ കടന്നുവരവ് യുഡിഎഫിന് ഗുണകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. യുഡിഎഫിന് പാലായില്‍ വിജയിക്കാന്‍ കഴിയും. ഇത്തവണ കോണ്‍ഗ്രസ് സ്‌ഥാനാർഥി പട്ടികയില്‍ പുതുമുഖങ്ങള്‍ക്ക് മുന്‍ഗണന നൽകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം  പാലാ എംഎൽഎ മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോയത് ഇടത് മുന്നണിയെ ബാധിക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി പറഞ്ഞു. കാപ്പന്റെ നിലപാട് മാറ്റത്തിൽ വ്യക്‌തതയില്ലെന്നും അവ്യക്‌തതമായ കാര്യത്തിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പാലായിൽ സീറ്റ് വിഭജന ചർച്ച ഇതുവരെ നടന്നിട്ടില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.

എല്‍ഡിഎഫ് വിട്ടുവെന്ന സൂചന നല്‍കി ഇന്ന് രാവിലെ മാണി സി കാപ്പന്‍ മാദ്ധ്യമങ്ങളെ കണ്ടിരുന്നു. യുഡിഎഫിന്റെ ഘടക കക്ഷിയായി പ്രവര്‍ത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞിരുന്നു.

Read also: ഇടത് മുന്നണി വിട്ട് മാണി സി കാപ്പൻ; യുഡിഎഫിൽ ഘടകകക്ഷിയാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE