കാപ്പന്റെ പാർട്ടിയെ ഘടക കക്ഷിയാക്കാൻ യുഡിഎഫ്; ഒരു സീറ്റ് കൂടി നൽകും

By News Desk, Malabar News
Ajwa Travels

കൊച്ചി: മാണി സി കാപ്പന്റെ നാഷണലിസ്‌റ്റ് കോൺഗ്രസ് കേരളയെ (എൻസികെ) യുഡിഎഫിൽ ഘടക കക്ഷിയാക്കും. ഈ തീരുമാനത്തെ കോൺഗ്രസിൽ മുൻപ് എതിർത്തവർ കൂടി അനുകൂല നിലപാട് എടുത്ത സാഹചര്യത്തിലാണ് നടപടി. ഇത് സംബന്ധിച്ച പ്രഖ്യാപനം അടുത്ത ദിവസം തന്നെയുണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എൻസികെക്ക് രണ്ട് സീറ്റുകൾ ലഭിക്കുമെന്നാണ് വിവരം. പാലക്ക് പുറമേ എലത്തൂർ കൂടി നൽകാനാണ് കോൺഗ്രസ് തീരുമാനം. എന്നാൽ, ഒരു സീറ്റ് കൂടി വേണമെന്ന് എൻസികെ ആവശ്യപ്പെടുന്നുണ്ട്. തളിപ്പറമ്പ്, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം എന്നീ സീറ്റുകളിൽ ഒന്നാണ് പാർട്ടി ആവശ്യപ്പെടുന്നത്.

Also Read: തന്നെ സ്‌ഥാനാർഥിയാക്കാൻ ആർക്കും ചുമതല നൽകിയിട്ടില്ല; തോമസ് ഐസക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE