തന്നെ സ്‌ഥാനാർഥിയാക്കാൻ ആർക്കും ചുമതല നൽകിയിട്ടില്ല; തോമസ് ഐസക്

By Team Member, Malabar News
thomas isaac
തോമസ് ഐസക്
Ajwa Travels

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഐഎം സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരിച്ച് ധനമന്ത്രി തോമസ് ഐസക്. തന്നെ മന്ത്രിയോ സ്‌ഥാനാർഥിയോ ആക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് അദ്ദേഹം വ്യക്‌തമാക്കിയത്‌. മൽസരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടാൽ മാത്രമാണ് മൽസരിക്കുക, അല്ലാത്തപക്ഷം ഏൽപ്പിക്കുന്ന മറ്റ് ചുമതലകൾ അനുസരിക്കും എന്നും അദ്ദേഹം വ്യക്‌തമാക്കി. ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പിലൂടെയാണ് സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങളിൽ അദ്ദേഹം തന്റെ നയം അറിയിച്ചത്.

ആലപ്പുഴയിലെ സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് തന്റെ പേരും ചിത്രവും ഉപയോഗിച്ച് പാർട്ടിക്കെതിരെ നടത്തുന്ന വിമർശനം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, അതെല്ലാം പാർട്ടി നയങ്ങൾക്ക് എതിരാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇതുവരെ സ്‌ഥാനാർഥി ആയതും മന്ത്രിയായതും പാർട്ടിയുടെ തീരുമാനപ്രകാരം ആണെന്നും, ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നും വ്യക്‌തമാക്കിയ മന്ത്രി ആ ചുമതല മറ്റാരും ഏറ്റെടുക്കേണ്ടതില്ലെന്നും തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ വ്യക്‌തമാക്കി.

Read also : സ്‌ഥാനാർഥി പട്ടികയിൽ അതൃപ്‍തി; 3 തൃണമൂൽ കോൺഗ്രസ് നേതാക്കൾ കൂടി ബിജെപിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE