ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഹിൻഗാംഗ് നിയമസഭാ മണ്ഡലത്തിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇംഫാൽ റിട്ടേണിംഗ് ഓഫിസർ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. മണിപ്പൂർ ബിജെപി അധ്യക്ഷൻ എ ശാരദാ ദേവിയും ബിരേൻ സിംഗിനൊപ്പം ഉണ്ടായിരുന്നു.
എല്ലാ ബിജെപി സ്‌ഥാനാർഥികൾക്കും ആശംസകൾ നേരുന്നതായി പത്രിക സമർപ്പിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞു. കൂടാതെ, കോൺഗ്രസ് പ്രകടനപത്രിക അപ്രായോഗികമാണെന്നും ബിരേൻ സിംഗ് വിമർശിച്ചു. ബിജെപി പ്രകടനപത്രിക എത്രയും വേഗം പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിൻഗാംഗ് മണ്ഡലം ശുദ്ധീകരിക്കും. കോൺഗ്രസിൽ നിന്നുള്ള എതിരാളി പേരിന് മാത്രമുള്ള സ്‌ഥാനാർഥിയെന്നും അദ്ദേഹം പരിഹസിച്ചു.
Also Read: കൈക്കൂലി കേസ്; ഡോക്‌ടറെ സസ്‌പെന്‍ഡ് ചെയ്‌ത് ആരോഗ്യവകുപ്പ്