വിപണിയിൽ വൻ തകർച്ച; സെൻസെക്‌സ് ഇടിഞ്ഞത് 871 പോയിന്റ്

By Staff Reporter, Malabar News
MALABARNEWS-STOCK
Representational Image
Ajwa Travels

മുംബൈ: വിപണിയില്‍ വന്‍ തകര്‍ച്ചയോടെ ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. അവസാന മണിക്കൂറില്‍ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 931 പോയിന്റ് ഇടറി 49,120 നിലയിലേക്ക് പതിക്കുന്നതിന് വിപണി സാക്ഷിയായി. ഒടുവില്‍ വ്യാപാരം അവസാനിക്കുമ്പോൾ 871 പോയിന്റ് നഷ്‌ടത്തില്‍ 49,180 എന്ന നിലയിലാണ് സെന്‍സെക്‌സ് വ്യാപാരം പൂര്‍ത്തിയാക്കിയത് (1.74 ശതമാനം ഇടര്‍ച്ച).

എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചികയിലും വന്‍ തകർച്ച ദൃശ്യമാണ്. 265 പോയിന്റ് നഷ്‌ടത്തില്‍ 14,549 എന്ന നിലയിലാണ് ഇന്ന് നിഫ്റ്റി ഇടപാടുകള്‍ നിർത്തിയത്. സെന്‍സെക്‌സില്‍ ആകെ രണ്ടു ഓഹരികള്‍ മാത്രമേ നേട്ടത്തില്‍ കാലുറപ്പിച്ചുള്ളൂ. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ഏഷ്യന്‍ പെയിന്റ്‌സും ഇക്കൂട്ടത്തില്‍പ്പെടും. ബാക്കിയെല്ലാവരും ബുധനാഴ്‌ച വലിയ നഷ്‌ടം പേറി.

4 ശതമാനത്തിലേറെ ഇടിഞ്ഞ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് നഷ്‌ടം നേരിട്ടവരില്‍ പ്രധാനി. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എല്‍ ആന്‍ഡ് ടി, ഐടിസി, എന്‍ടിപിസി, ഓഎന്‍ജിസി ഓഹരികളും കാര്യമായ പതര്‍ച്ച നേരിട്ടു.

Read Also: ചാക്കോച്ചന്റെ ആദ്യ തമിഴ് ചിത്രം; ‘ഒറ്റ്’ ചിത്രീകരണം തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE