മുന്നേറ്റം തുടർന്ന് വിപണി; സെൻസെക്‌സ് റെക്കോർഡ് ഉയരത്തിൽ

By Staff Reporter, Malabar News
indian-stock-exchange
Representational Image
Ajwa Travels

മുംബൈ: വെള്ളിയാഴ്‌ച പുതിയ റെക്കോര്‍ഡ് ഉയരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരം തുടങ്ങി. റിലയന്‍സ്, ഐടിസി, ടാറ്റ സ്‌റ്റീല്‍ എന്നിവര്‍ക്കൊപ്പം സാമ്പത്തിക ഓഹരികളും ഇന്ന് കാര്യമായി മുന്നേറുന്നുണ്ട്. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 400 പോയിന്റ് കൂടിയാണ് ഇടപാടുകള്‍ക്ക് തുടക്കമിട്ടത്.

ഇതോടെ 59,551 പോയിന്റെന്ന പുതിയ സര്‍വകാല റെക്കോര്‍ഡും സൂചിക കണ്ടെത്തി. ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിഫ്റ്റി സൂചിക 118 പോയിന്റ് ഉയര്‍ന്ന് 17,747 പോയിന്റ് നിലയിലും വ്യാപാരം ആരംഭിച്ചു. വ്യവസായങ്ങള്‍ അടിസ്‌ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി സാമ്പത്തിക കാര്യമാണ് ഇന്ന് ഏറ്റവും മുന്നില്‍. 0.81 ശതമാനം ഉയര്‍ച്ചയാണ് ഈ സൂചികയില്‍ കാണുന്നത്.

ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ, നെസ്‌ലെ ഇന്ത്യ, ആക്‌സിസ് ബാങ്ക്, എസ്ബിഐ, ടിസിഎസ്, കൊടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിന്‍സെര്‍വ് ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഇന്‍ഫോസിസ്, ടൈറ്റൻ, സീ എന്റർടെയ്ൻമെന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്‌ടവും നേരിട്ടു.

Read Also: യൂറോപ്പ ലീഗ്; വെസ്‌റ്റ് ഹാമിന് ജയം, ലെസ്‌റ്റർ സമനില കുരുക്കിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE