നേട്ടത്തിന്റെ പാതയിലേക്ക് തിരിച്ചുവന്ന് വിപണി; നിഫ്‌റ്റി 18,000 കടന്നു

By Staff Reporter, Malabar News
indian-stock-exchange
Ajwa Travels

മുംബൈ: ആഴ്‌ചയുടെ ആദ്യദിനത്തിൽ മികച്ച നേട്ടത്തോടെ വിപണി മുന്നോട്ട്. 18,000 തിരിച്ചുപിടിച്ച് നിഫ്റ്റി മുന്നേറ്റം പ്രകടമാക്കി. പൊതുമേഖല ബാങ്ക്, ഐടി, ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ്‌, വൈദ്യുതി തുടങ്ങിയ മേഖലയിലെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെൻസെക്‌സ് 650 പോയിന്റ് ഉയർന്ന് 60,395ലും നിഫ്റ്റി 190 പോയിന്റ് നേട്ടത്തിൽ 18,003ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

കമ്പനികളുടെ മൂന്നാം പാദഫലങ്ങൾ പുറത്തുവരാൻ തുടങ്ങിയതാണ് കോവിഡ് വ്യാപനത്തിനിടയിലും നിക്ഷേപകർക്ക് ആത്‌മ വിശ്വാസം നൽകിയത്. വായ്‌പയിൽ വർധനവുണ്ടാകുമെന്ന പ്രതീക്ഷയാണ് ബാങ്ക് ഓഹരികളിലെ നേട്ടത്തിന് കാരണം. യുപിഎൽ, ഹീറോ മോട്ടോർകോർപ്, ടൈറ്റാൻ കമ്പനി, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി തുടങ്ങിയ കമ്പനികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

വിപ്രോ, നെസ്‍ലെ, ഡിവീസ് ലാബ്, ഏഷ്യൻ പെയിന്റ്സ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്‌ടം നേരിട്ടു. മിക്കവാറും സെക്‌ടറൽ സൂചികകൾ നേട്ടത്തിലായിരുന്നു. പൊതുമേഖല ബാങ്ക്, ഐടി, ഓട്ടോ, പവർ, ബാങ്ക്, റിയാൽറ്റി സൂചികകൾ 1-3 ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.7-1 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Read Also: ചാൻസലർ പദവി: നിലവിലുള്ള സ്‌ഥിതി തുടരാനാകില്ല; ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE