കാറുകളുടെ വില വർധിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി

By News Desk, Malabar News
MARUTI
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ ഒന്നാംനിര വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് കാറുകളുടെ വില വർധിപ്പിക്കുമെന്ന് സൂചന. ജൂലൈ മുതൽ മാരുതി കാറുകളുടെ വർധിപ്പിച്ച വില നിലവിൽ വരുമെന്ന് ഹിന്ദുസ്‌ഥാൻ ടൈംസ് റിപ്പോർട് ചെയ്‌തു.

ഉൽപാദന ചെലവേറിയതാണ് വില കൂടുന്നതിനുള്ള കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, മോഡലുകളുടെ വിലയിൽ എത്ര തുക വീതമാണ് ഉയർത്തുന്നതെന്ന് വ്യക്‌തമാക്കിയിട്ടില്ല. ന്യൂഡെൽഹി എക്‌സ്‌ ഷോറൂമിൽ 2.99 ലക്ഷം രൂപ വിലയുള്ള ഹാച്ച്‌ബാക്കായ ആൾട്ടോ മുതൽ 12.39 ലക്ഷം രൂപയുടെ എസ്‌ക്രോസ് വരെ വൈവിധ്യമാർന്ന നിരവധി മോഡലുകൾ മാരുതിയുടെ ശ്രേണിയിലുണ്ട്.

2021 ജനുവരിയിൽ വിവിധ മോഡലുകൾക്ക് 34,000 രൂപ വരെയും ഏപ്രിലിൽ 1.6 ശതമാനം വരെയും വിലവർധന മാരുതി നടപ്പാക്കിയിരുന്നു. കോവിഡ് സാഹചര്യത്തിൽ അസംസ്‌കൃത വസ്‌തുക്കളുടെ വില കുത്തനെ കൂടിയതാണ് മോഡലുകളുടെ വില ഉയർത്താൻ നിർമാണ കമ്പനികളെ നിർബന്ധിതരാക്കുന്നത്.

വിവിധ ഇൻപുട് ചെലവുകളുടെ വർധനവ് കാരണം കഴിഞ്ഞ വർഷത്തിൽ വാഹനങ്ങളുടെ നിർമാണ ചെലവിനെ പ്രതികൂലമായി ബാധിച്ചു. ഈ ചെലവ് വർധിച്ച സാഹചര്യത്തിലാണ് വിവിധ മോഡലുകളുടെ വില കൂട്ടുന്നതെന്നുമാണ് സൂചന.

Also Read: കോവിഷീൽഡ്‌; വാക്‌സിൻ ഡോസുകളുടെ നിലവിലുള്ള ഇടവേള ഫലപ്രദം, കൂട്ടേണ്ടതില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE