മാരുതി സുസുക്കിയുടെ ഓൺലൈൻ വഴിയുള്ള വിൽപ്പന കുതിക്കുന്നു

By Staff Reporter, Malabar News
MARUTI
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ ഓൺലൈൻ വഴിയുള്ള വാഹന വിൽപ്പന കുതിക്കുന്നു. രണ്ട് ലക്ഷത്തോളം യൂണിറ്റുകളാണ് കഴിഞ്ഞ രണ്ട് വർഷത്തിന് ഇടയിൽ ഓൺലൈൻ മുഖേന വിറ്റഴിച്ചതെന്ന് കമ്പനി തിങ്കളാഴ്‌ച പുറത്തുവിട്ട കുറിപ്പിലൂടെ അറിയിച്ചു. രാജ്യമെമ്പാടും ആകെ ആയിരത്തോളം ഡീലർഷിപ്പ് കേന്ദ്രങ്ങളിൽ ഈ സേവനം ലഭ്യമാണ്.

2018ൽ ഓൺലൈൻ വിൽപ്പന ആരംഭിച്ചത് മുതൽ നേരത്തെ ഉണ്ടായിരുന്നതിന്റെ മൂന്നിരട്ടിയോളം അന്വേഷണങ്ങളും ബുക്കിങ്ങുകളും ഇത് മുഖേന ഉണ്ടായിട്ടുണ്ട്. ഏകദേശം 21 ലക്ഷത്തോളം ഉപഭോക്‌താക്കൾക്ക്‌ ഓൺലൈൻ മുഖേന സേവനം ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട്’ മാരുതി സുസുക്കി ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഡയറക്‌ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) പ്രശാന്ത് ശ്രീവാസ്‌തവ പറഞ്ഞു.

2017 മുതൽ മാരുതി സുസുക്കി ഓൺലൈൻ ബുക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇത്തരം സൗകര്യങ്ങൾ ഉപയോഗിച്ചാണ് കൂടുതൽ പേരും വാഹനം സ്വന്തമാക്കുന്നതെന്ന് കമ്പനി പറയുന്നു. നിലവിൽ കോവിഡ് വ്യാപനം കൂടി കണക്കിലെടുക്കുമ്പോൾ ഓൺലൈൻ ബുക്കിങ്ങുകൾ കൂടാനാണ് സാധ്യത.

Read Also: അർബൻ ലാഡർ ഇനി റിലയൻസിന് സ്വന്തം; 96 ശതമാനം ഓഹരികൾ കൈമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE